Peruviralaruthitha Tharunnu Njan - Ekalavyan (Kavithakal) - O N V Kurup (vkhm)
Hellow guys, Welcome to my website, and you are watching Peruviralaruthitha Tharunnu Njan - Ekalavyan (Kavithakal) - O N V Kurup (vkhm). and this vIdeo is uploaded by Vinod Kumar Haridas Menon vkhm at 2022-05-26T05:30:05-07:00. We are pramote this video only for entertainment and educational perpose only. So, I hop you like our website.
Info About This Video
Name |
Peruviralaruthitha Tharunnu Njan - Ekalavyan (Kavithakal) - O N V Kurup (vkhm) |
Video Uploader |
Video From Vinod Kumar Haridas Menon vkhm |
Upload Date |
This Video Uploaded At 26-05-2022 12:30:05 |
Video Discription |
#mymp3collections
#vkhm
DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music . By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my Youtube channel
vkhmvinu@gmail.com
#mymp3collections
#vkhm
പെരുവിരലറുത്തിതാ തരുന്നു ഞാൻ ...
ഏകലവ്യൻ (കവിത)
ഒ എൻ വി കറുപ്പ്
പെരുവിരലറുത്തിതാ തരുന്നു ഞാൻ
ഗുരോ നിൻ കല്പന നിറവേറ്റുന്നു ഞാൻ
പെരുവിരലറുത്തിതാ തരുന്നു ഞാൻ
ഗുരോ നിൻ കല്പന നിറവേറ്റുന്നു ഞാൻ
അനാര്യനാമൊരു നിഷാദപുത്രനു വരേണ്യമാം വിദ്യ നിഷിദ്ധമാകയാൽ തിരസ്കൃതനിവൻ കളിമണ്ണിൽ തീർത്ത ഗുരുപ്രതിരൂപം വനത്തിലും സ്വഹൃത്തടത്തിലും ഒപ്പം പ്രതിഷ്ഠിച്ചേകാന്ത രഹസ്ഥലികളിൽ ഗുരോ ഭവൽപ്പദം അനുദ്ധ്യാനം ചെയ്തു ധനുർ വിദ്യയ്ക്കെഴും അടവുകൾ സ്വയം അനുശീലിച്ചവൻ
അനാര്യനാമൊരു നിഷാദപുത്രനു വരേണ്യമാം വിദ്യ നിഷിദ്ധമാകയാൽ തിരസ്കൃതനിവൻ കളിമണ്ണിൽ തീർത്ത ഗുരുപ്രതിരൂപം വനത്തിലും സ്വഹൃത്തടത്തിലും ഒപ്പം പ്രതിഷ്ഠിച്ചേകാന്ത രഹസ്ഥലികളിൽ ഗുരോ ഭവൽപ്പദം അനുദ്ധ്യാനം ചെയ്തു ധനുർ വിദ്യയ്ക്കെഴും അടവുകൾ സ്വയം അനുശീലിച്ചവൻ
#vkhm
പെരുവിരലറുത്തിതാ തരുന്നു ഞാൻ
ഗുരോ നിൻ കല്പന നിറവേറ്റുന്നു ഞാൻ
ധനുസ്സെടുത്തു ഞാൻ കുലയ്ക്കുമ്പോൾ നിൻ പേർ മനസ്സിൽ നിശ്ചന്ദ്രം മുഴങ്ങി മന്ത്രമായ് എടുക്കാനും ശരം തൊടുക്കാനും
എയ്തങ്ങയയ്ക്കാനും
ആരും കൊതിക്കും ലാഘവം
വശഗമാക്കിയീ വനേചരൻ
ഭവാനസന്നികൃഷ്ടനായി അനുഗ്രഹിച്ചില്ലേ നിഷാദനെത്രയും നിഷിദ്ധമായതിൽ നിപുണത ചിരാൽ വരിച്ചുവെങ്കിലും അതിൻബലത്തിന്മേൽ അയൽ മുടിക്കുവാൻ അബലനായോനേ അടിമയാക്കുവാൻ വരേണ്യപീഠങ്ങൾ കയറുവാൻ
ഭൂമിക്കരചനാവാനും കൊതിച്ചതില്ലിവൻ
കുരയ്ക്കും നായ്ക്കൾ മുൻനിരയിലായ് പിമ്പേ കുതിച്ചെത്തും തേരിൽ കുലച്ച വില്ലുമായ് അവിടുത്തെ ശിഷ്യർ ന്യപകുമാരന്മാർ ഇവിടെയിന്നലെ മൃഗയയ്ക്കായ് വന്നു
അവർക്കു കാടെന്നാൽ വെറും മരങ്ങളും രസിച്ചു കൊല്ലുവാൻ കുറെ മൃഗങ്ങളും
അവർക്കു കാടെന്നാൽ വെറും മരങ്ങളും രസിച്ചു കൊല്ലുവാൻ കുറെ മൃഗങ്ങളും
ഗഹന ശാന്തിയെ തകർത്തതിൻ ധൂളി
ഗഗന സീമയിൽ പടർത്തി തേരുകൾ ക്ഷതഹൃദയയാം അരണ്യ മാതാവിൻ
വ്യഥിത പുത്രൻ ഞാൻ ഉണർന്നു നോക്കവേ
കുരച്ചു പാഞ്ഞെത്തുമൊരു നായെക്കണ്ടു കുലച്ചു വില്ല് ഏഴു ശരങ്ങളെയ്തു ഞാൻ തറഞ്ഞൊരമ്പുകൾ മുഖത്തെ മൂടവേ, പിടഞ്ഞു നായ പിന്തിരിഞ്ഞു പാഞ്ഞു പോയ്
ശരങ്ങളെയ്തയെൻ കരങ്ങളാണെന്ന തറിഞ്ഞവരെന്തേ അതിശയാർത്തരായ് അവർ 'നീയാരെന്നു തിരയവേ, തെല്ലൊ രഭിമാനത്തോടെ വിനയത്തോടെയും, നിഷാദപുത്രനെന്നറിയിച്ചേൻ, ദ്രോണ പ്രസാദമിക്കൈയിന്റെ ഗുണങ്ങളെന്നതും അവരിലെത്രയും സുഭഗനാമൊരാൾ അരണി കത്തുംപോൽ ജ്വലിക്കും കൺകളാൽ എറിഞ്ഞൊരു നോട്ടം മനസ്സിൽ കൊണ്ടുപോയ്
പിറകെയുണ്ടായ് ദുശ്ശകുനങ്ങളേറെ
പിറകെയുണ്ടായ് ദുശ്ശകുനങ്ങളേറെ
ശിശിരമെത്തീലെന്നിരിക്കിലും വൃക്ഷശിഖരങ്ങൾ കാറ്റിൽ
വിറച്ചു വിഹ്വലം
ശിശിരമെത്തീലെന്നിരിക്കിലും വൃക്ഷശിഖരങ്ങൾ കാറ്റിൽ
വിറച്ചു വിഹ്വലം
പറവകൾ മൃഗനികരവും ശരപതന ഭീതിയാർന്നിളകി പാഞ്ഞു പോയ്
കിഴവനാം പേരാൽവിരൽ ഞൊടിച്ചുരുക്കഴിക്കയായ് മന്ത്രം
ഭയമൊഴിക്കുവാൻ
ഉറക്കവും പേടിച്ചകന്ന രാത്രി പോയ്
കിഴക്കു തൂവെട്ടം വിരിഞ്ഞു പിന്നേയും
ഉദിക്കയായി മറ്റൊരു വെളിച്ചം പോൽ
ഭവത് രൂപം ഗുരോ വിടർ കണ്ണാൽ കണ്ടേൻ
ഭവത് രൂപം ഗുരോ വിടർ കണ്ണാൽ കണ്ടേൻ
സുഭഗനാന്യപകുമാരനാൽ ദ്രുതം അനുഗതനായിങ്ങണഞ്ഞതെന്തിനോ
വെറും പ്രതിമയെ പ്രണമിപ്പോത്സാക്ഷാൽ ഗുരുപാദം തൊട്ടു നിറുകിൽ വയ്ക്കട്ടെ
ഗുരുപാദം തൊട്ടു നിറുകിൽ വയ്ക്കട്ടെ
അതിഥി പൂജയിൽ അധിക തൃഷ്ടിയാർന്നരുളും കാടെൻ്റെ പ്രിയ ജനിത്രിയാൾ
അതിഥി പൂജയിൽ അധിക തൃഷ്ടിയാർന്നരുളും കാടെൻ്റെ പ്രിയ ജനിത്രിയാൾ
കിളുന്ന് താമര ഇലയിൽ കയ്കനി കിഴങ്ങുകൾ നേദിച്ചിതാ വണങ്ങുന്നു
കിളുന്ന് താമര ഇലയിൽ കയ്കനി കിഴങ്ങുകൾ നേദിച്ചിതാ വണങ്ങുന്നു
ഗുരുനികടത്തിൽ മനസ്സിലെക്കുടം തുളുമ്പിയിങ്ങനെ ഭവാൻ്റെ ശിഷ്യൻ ഞാൻ
ഗുരുനികടത്തിൽ മനസ്സിലെക്കുടം തുളുമ്പിയിങ്ങനെ ഭവാൻ്റെ ശിഷ്യൻ ഞാൻ
തരിക ദക്ഷിണ ഗുരുവിനെന്നങ്ങ് സഗൗരവം ചൊല്കെ തൊഴുതുണർത്തിനേൻ എനിക്കുള്ളതെന്തും തരാനൊരുക്കം ഞാൻ ഇനി ചോദിച്ചാലും തരേണ്ടതെന്തു ഞാൻ
എനിക്കുള്ളതെന്തും തരാനൊരുക്കം ഞാൻ ഇനി ചോദിച്ചാലും തരേണ്ടതെന്തു ഞാൻ
#vkhm
മറുമൊഴി കേട്ടേൻ "വലതുകൈയിലെ പെരുവിരൽ തരൂ" വിധി വാക്യം പോലെ സുദൃഢമെങ്കിലും, കഠിനമെങ്കിലും അമൃതമെന്ന പോലതുകൈക്കൊള്ളുന്നേൻ
അമൃതമെന്ന പോലതുകൈക്കൊള്ളുന്നേൻ
മറുമൊഴി കേട്ടേൻ "വലതുകൈയിലെ പെരുവിരൽ തരൂ" വിധി വാക്യം പോലെ സുദൃഢമെങ്കിലും, കഠിനമെങ്കിലും അമൃതമെന്നപോലതു കൈക്കൊള്ളുന്നേൻ
പിറകിൽ നിൽക്കുമാ സുഭഗനാം ശിഷ്യൻ ഒരു നിഗൂഡ സുസ്മിതം പൊഴിയുന്നു
ഒളിയമ്പേറ്റൊരു മൃഗത്തിരാരുയിർ പിടയുമ്പോൾ എഴും പരവേശം കാണാൻ ഉഴലും കണ്ണോടെ ഇവനെ നോക്കുന്നു
പൊരുളിവക്കെന്തന്നറിയുന്നീലല്ലോ
Peruviralaruthitha Tharunnu Njan - Ekalavyan (Kavithakal) - O N V Kurup (vkhm) |
Category |
Music |
Tags |
പെരുവിരലറുത്തിതാ തരുന്നു ഞാൻ ... | ഏകലവ്യൻ (കവിത) | ഒ എൻ വി കറുപ്പ് | മലയാളം കവിതകൾ | remaatered songs | ഒ എൻ വി കുറുപ്പ് ഏകലവ്യൻ |
More Videos